പത്രപ്രവര്‍ത്തന ശില്പശാല

വായനശാലയുടെ ആഭിമുഖ്യത്തില്‍ എടപ്പാള്‍ പ്രസ്ഫോറത്തിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി പത്രപ്രവര്‍ത്തനപരിശീലനം സംഘടിപ്പിച്ചു. വാര്‍ത്ത, ഫീച്ചര്‍, റിപ്പോര്‍ട്ട് തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഭാഷാപരവും വസ്തുതാപരവുമായ കാര്യങ്ങളെപ്പറ്റി പ്രസ്ഫോറം സെക്രട്ടറി സുരേഷ്ബാബു ക്ലാസെടുത്തു. റിപ്പോര്‍ട്ടര്‍മാരായ സുരേഷ്.ഇനായര്, റോഷന് കൂടല്ലൂര്‍ തുടങ്ങിയവരും സംസാരിച്ചു. പ്രസ്ഫോറം പ്രസിഡന്റ് കണ്ണന് പന്താവൂര്‍ അദ്ധ്യക്ഷനായിരുന്നു. 30 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. തത്സമയ വാര്‍ത്താരചനയില്‍ മികച്ചപ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രസ്ഫോറം സമ്മാനം നല്കി. വായനശാലാ സെക്രട്ടറി പി എന്‍ ദിവാകരന് സ്വാഗതവും പി പി രാമചന്ദ്രന് നന്ദിയും പറഞ്ഞു.

