സര്‍ഗ്ഗദേശം പ്രകാശനം

(കവി വട്ടംകുളം ശങ്കുണ്ണി 'സര്‍ഗ്ഗദേശം' പ്രകാശനം ചെയ്തു സംസാരിക്കുന്നു.)
പണ്ട് വായനശാലയില്‍ പുലരി എന്നൊരു കൈയ്യെഴുത്തു പ്രസിദ്ധീകരണമുണ്ടായിരുന്നു. ഇന്നു പ്രശസ്തരായ വട്ടംകുളത്തെ എഴുത്തുകാരെല്ലാം അതിലാണെഴുത്തിനിരുന്നത്. അന്നത്തെ നാലോ അഞ്ചോ ലക്കങ്ങള്‍ ഇപ്പോഴും നമ്മുടെ അലമാരയില്‍ ഭദ്രമായിരിപ്പുണ്ട്. അഭിമാനകരമായ ഓര്‍മ്മകളുടെ അമൂല്യരേഖയായി.
ഇടയ്ക്കു നിലച്ചുപോയ പുലരിയുടെ തുടര്‍ച്ചയാകാം സര്‍ഗ്ഗദേശം. വട്ടംകുളത്തെ പുതുതലമുറയുടെ ആവിഷ്കാരങ്ങള്‍ക്കു താളൊരുക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
മണ്ണില്‍ വീണ വിത്ത് അനുകൂലാന്തരീക്ഷം ലഭിക്കുമ്പോള്‍ മുളപൊട്ടിവിരിയുന്നു. സാഹചര്യമൊരുക്കുക എന്ന ആ പ്രകൃതിധര്‍മ്മം മാത്രമേ ഇവിടെ വായനശാലയ്ക്കു ചെയ്യാനുള്ളു. വിതച്ചതെല്ലാം മുളയ്ക്കാറില്ല. മുളച്ചതെല്ലാം വിളയാറുമില്ല. അതെല്ലാം വിത്തുഗുണം പോലെ.
ഒറ്റപ്രതിമാത്രമുള്ള ഒരു പ്രസിദ്ധീകരണമാണിത്. പുതുരചനകള്‍ കിട്ടുന്ന മുറയ്ക്ക് കൂട്ടിച്ചേര്‍ക്കാവുന്നതിനാല്‍ ഉള്ളടക്കം അപൂര്‍ണ്ണമായിരിക്കും;താളുകള്‍ അനന്തവും. ഇതൊരു പരിമിതിയല്ല, മറിച്ച് സദാ പുതുക്കപ്പെടാനുള്ള ഒരു സാദ്ധ്യതയാണെന്ന് ഞങ്ങള്‍ കരുതുന്നു.


3 Comments:
ഇ മാസികളുടെ ലോകത്ത് കൈയ്യെഴുത്തു മാസികയോ??? സര്‍ഗ്ഗദേശത്തിന് എല്ലാവിധ ആശംസകളും...
Really nice this blog, we are proud of it, wish you all success.. Noor Mohamed Chekanoor from Abu Dhabi
Great to know about Sarggadesham..
wish to get more information about it..happy to be in touch, all literary efforts should be encouraged..especially it will ignite our light hearts, prosper our humane side, diffusing the hatred being dreadfully growing in our area...thanks a lot ..would love to see those 'ancient' pieces preserved there
Post a Comment
<< Home