പ്രിയ എന്‍.വി.
നിറമില്ലാത്ത മുറിവുകള്‍
ബന്ധങ്ങളുടെ വലയം
അനുഭവങ്ങളുടെ ഭാരം
ചിന്തകളുടെ കാടുകയറിയ യാത്ര
വെയിലുകൊണ്ട അക്ഷരങ്ങള്‍ക്ക്
വല്ലാതെ ദാഹിച്ചിരുന്നു,
രക്തം കൊടുത്തിട്ടും
തീരാദാഹം.......
വിശപ്പ്,
തലച്ചോറ് കൊടുത്തിട്ടും
കൊടും വിശപ്പ്.......
കാലം മാറിയപ്പോള്‍
മഴനനഞ്ഞ വാക്കുകള്‍ക്ക്
പനിപിടിച്ചിരുന്നു.
ചികിത്സിക്കാന്‍ ഹൃദയം കൊടുത്തു
നിറങ്ങള്‍...........
നിറഭേദങ്ങള്‍.......
പാതിവെച്ച് ജീവിതത്തിന്റെ പാഠപുസ്തകം
നിലത്തു വെച്ചതുകൊണ്ടാവാം
ചിതലരിച്ചു തുടങ്ങി.......
ചോദ്യോത്തരങ്ങള്‍ ഏറ്റുമുട്ടി
തനിനിറങ്ങള്‍ തെളിഞ്ഞുതുടങ്ങി
വഴിത്തിരിവ്.........
അറിവുകള്‍,തിരിച്ചറിവുകള്‍.......
കണ്ണില്‍ കണ്ടതും
കാതില്‍ കേട്ടതും
നിറമില്ലാതെ.......
മുറിവേറ്റ്.............


0 Comments:
Post a Comment
<< Home