സിന്ധു.എ
കമ്പോളം
വില്ക്കാന് നിരത്തിവെച്ചിരിക്കുന്ന
ചരക്കുകള്‍
പലനിറം, പലതരം
വെളുപ്പ് ,കറുപ്പ്, ഇരുണ്ടത്.
ചരക്കുകള്‍ വാങ്ങാന്‍ ആളുകള്‍
വരുന്നു പോകുന്നു.
നിറവും ഗുണവുമുള്ള ചരക്കുകള്‍
എളുപ്പത്തില്‍ വിറ്റഴിയുമെന്ന്
പലരും പറഞ്ഞു
എല്ലാ ഗുണങ്ങളുമൊത്ത
അമ്മുച്ചേച്ചി
വീട്ടില്ത്തന്നെയിരുന്നപ്പോള്
മുത്തശ്ശി പറഞ്ഞു
ഗുണം മാത്രം പോരാ
തലയിലെഴുത്തും വേണമെന്ന്.
ചിലര്‍ക്കു ചരക്കു മാത്രം കൊടുത്താല്‍ പോരാ
കൊണ്ടു പോകാന്‍ കാറും
കാറിനു നില്ക്കാന് ഭൂമിയും വേണം.
ചോര വിയര്‍പ്പാക്കി
ചരക്കു നന്നായി വിറ്റഴിച്ചാലോ
ഒരു പോര്, ഒരവിശ്വാസം, ഒരു സംശയം.
എല്ലാം തകിടം മറിയും
പിന്നെ
ഒരുകഷ്ണം കയര്‍
അല്ലെങ്കില്‍
ഒരു കുപ്പി പാഷാണം
പിന്നെ
എല്ലാം ശുഭം.


1 Comments:
കമ്പോളവത്കരിക്കപ്പെട്ട സമൂഹം. എന്തുചെയ്യാന്‍ എന്നല്ല, നാം എന്തൊക്കെയോ ചെയ്യേണ്ടിയിരിക്കുന്നു...
Post a Comment
<< Home