ശിവാനന്ദന് കുറ്റിപ്പാല
ചിറകുകള്
കണിക്കൊന്ന പൂത്തു തുടങ്ങിയപ്പോഴായിരുന്നു അവളെന്നോട് മിണ്ടിത്തുടങ്ങിയത്. നീലാകാശം തങ്ങിനിന്ന കണ്ണുകളാല്‍ അവളുടെ ലോകം എനിക്കു തന്നു. കാറ്റിന്റെ മര്മ്മരം പോലെ ഞാനെന്റെ ലോകത്തെ അവളുടെ കാതുകളില്‍ ചൊല്ലി. അതിനിടയിലാണ് ഞാനെന്റെ വീടിനെക്കുറിച്ച് പറഞ്ഞത്. “വീടോ!?” അവള് അത്ഭുതം കൂറി. ഞങ്ങളില്‍ പൂക്കള്‍ സുഗന്ധം വിതറി. പുഴ താളമിട്ടു. ചിത്രശലഭങ്ങള്നൃത്തമാടി. സൂര്യരശ്മികള്‍ മഴവില്ലുതിര്‍ത്തു.
പിന്നീടൊരിക്കല്‍ അവള് എന്റെ വീട്ടില്‍ വന്നു. പക്ഷേ .! വന്നപാടേ തിരിച്ച് അവള് നീലാകാശത്തേക്കു പോവുകയാണുണ്ടായത്. അവള്‍ക്കു ചിറകുകള് ഉണ്ടായിരുന്നു.


0 Comments:
Post a Comment
<< Home