Monday, October 02, 2006

പത്രപ്രവര്‍ത്തന ശില്‍പശാല


വായനശാലയുടെ ആഭിമുഖ്യത്തില്‍ എടപ്പാള്‍ പ്രസ്ഫോറത്തിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി പത്രപ്രവര്‍ത്തനപരിശീലനം സംഘടിപ്പിച്ചു. വാര്‍ത്ത, ഫീച്ചര്‍, റിപ്പോര്‍ട്ട്‌ തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഭാഷാപരവും വസ്തുതാപരവുമായ കാര്യങ്ങളെപ്പറ്റി പ്രസ്ഫോറം സെക്രട്ടറി സുരേഷ്ബാബു ക്ലാസെടുത്തു. റിപ്പോര്‍ട്ടര്‍മാരായ സുരേഷ്‌.ഇനായര്‍, റോഷന്‍ കൂടല്ലൂര്‍ തുടങ്ങിയവരും സംസാരിച്ചു. പ്രസ്ഫോറം പ്രസിഡന്റ്‌ കണ്ണന്‍ പന്താവൂര്‍ അദ്ധ്യക്ഷനായിരുന്നു. 30 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. തത്സമയ വാര്‍ത്താരചനയില്‍ മികച്ചപ്രകടനം കാഴ്ചവച്ച വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രസ്ഫോറം സമ്മാനം നല്‍കി. വായനശാലാ സെക്രട്ടറി പി എന്‍ ദിവാകരന്‍ സ്വാഗതവും പി പി രാമചന്ദ്രന്‍ നന്ദിയും പറഞ്ഞു.

2 Comments:

At 9:47 PM, Blogger ഇടതുപക്ഷം said...

കുട്ടികളെ വാര്‍ത്തയുടെ പിന്നാമ്പുറങ്ങലിലേക്ക് അനുനയിക്കിന്നത് നല്ലതു തന്നെ.
പത്രപ്രവര്‍ത്തനം എന്ന തൊഴിലിനുള്ള പരിശീലനം എന്നതിനേക്കാള്‍ വാര്‍ത്തകളുടെ താല്പര്യങ്ങള്‍ മനസ്സിലാക്കാന്‍ അത് അവരെ സഹായിച്ചേക്കും

 
At 10:43 PM, Blogger -സു‍-|Sunil said...

അതുപോലെ പരമ്പരാഗതരീതിയില്‍നിന്നും വേറിട്ട, വാര്‍ത്താ വിശകലനരീതിയും സമാഹരണവും ബ്ലോഗുകളിലൂടെ-നാട്ടു വാര്‍ത്തകള്‍ ബ്ലോഗുകളിലൂടെ ശേഖരിക്കുന്നത്-എന്ന വിഷയമാകട്ടെ അടുത്തപ്രാവശ്യം. പലരും ചേര്‍ന്ന് വാര്‍ത്തകളും വിവരങ്ങളും ശേഖരിക്കുന്ന വിക്കി എന്ന കണ്‍സെപ്റ്റും ആകാം. ഇവിടെ ആര്‍ക്കും പത്രപ്രവര്‍ത്തനവുമാകാമല്ലോ. -സു-

 

Post a Comment

<< Home